ഗുജറാത്തിന്റെ വികസനത്തിനായി എല്ലാവരും വോട്ട് ചെയ്യണം

Thursday 14 December 2017 11:56 am IST

സൂററ്റ്: ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ ബിജെപി അധ്യക്ഷൻ അമിത് ഷാ സമ്മതിദാനാവകാശം രേഖപ്പെടുത്തി. നരന്‍പുരയിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്‍റെ വികസനത്തിനായി എല്ലാവരും വോട്ട് ചെയ്യണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യത്തിന്‍റെ ആഘോഷത്തില്‍ എല്ലാവരും പങ്കു ചേരണം. അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 25,000 പോളിംഗ് സ്റ്റേഷനുകളിലായിട്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടിംഗ്.