വിധിയില്‍ സന്തോഷമെന്ന് ജിഷയുടെ അമ്മ രാജേശ്വരി

Thursday 14 December 2017 11:44 am IST

കൊച്ചി: തന്റെ മകള്‍ ജിഷയെ കൊലപ്പെടുത്തിയ അമീറുള്‍ ഇസ്ലാമിന് താന്‍ ആഗ്രഹിച്ച ശിക്ഷയാണ് കോടതി വിധിച്ചതെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഈ ഗതി ഉണ്ടാവരുത്.

അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.വിധിയില്‍ ഏറെ സന്തോഷിക്കുന്നതായും രാജേശ്വരി പറഞ്ഞു. കോടതി വിധി അറിയുന്നതിനായി രാജേശ്വരിയും മൂത്തമകള്‍ ദീപയും കോടതിയിലെത്തിയിരുന്നു.