വിധി കഠിനാധ്വാനത്തിന്റെ പ്രതിഫലം

Thursday 14 December 2017 12:27 pm IST

കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇതെന്നും അന്വേഷണ സംഘത്തിന്‍റെ മേധാവിയായ എഡിജിപി പറഞ്ഞു.

കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു.

കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച്‌ കോടതിയില്‍ എത്തിച്ചുവെന്നും പോലീസ് തങ്ങളുടെ ജോലി വളരെ ഭംഗിയായും പ്രൊഫഷണലായും ചെയ്തുവെന്നും സന്ധ്യ പറഞ്ഞു.