പ്രധാനമന്ത്രി വോട്ട് ചെയ്തു

Thursday 14 December 2017 1:56 pm IST

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടവോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിദാനവകാശം രേഖപ്പെടുത്തി. സബര്‍മതിയിലെ റാണിപില്‍ 115ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

ഉച്ചക്ക് 12.15 ന് വോട്ട് ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം വരി നിന്നാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. സബര്‍മതി മണ്ഡലത്തില്‍ അരവിന്ദ് പട്ടേലാണ് ബിജെപി സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംഎല്‍എയായ അരവിന്ദ് പട്ടേലിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസിന്റെ ജിത്തുഭായി പട്ടേലാണ്.

മുംബൈയില്‍ നാവികസേനയുടെ പ്രഥമ സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാനായി ഉച്ചയോടെ ഗുജറാത്തിലെത്തിയത്.