പത്തനാപുരം: ഗാന്ധിഭവന്റെ ഉടമസ്ഥതയിലുളള സ്കൂള്‍ ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഗാന്ധിഭവന് സ്പെഷ്യല്‍ സ്കൂളിലെ അധ്യാപികമാരായ ലക്ഷ്മി, സൗമ്യ, ശ്രീദേവി, ഉഷ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ കവലയില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം.
എതിരെ വന്ന ഇരുചക്രവാഹനത്തികന് സൈയ്ഡ് കൊടുക്കുന്നതിനിടെ റോഡ് വശത്ത് കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച്, നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഇരുപതോളം അധ്യാപകര്‍ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വിദ്യാര്‍ത്ഥികള്‍കളെ വീടുകളില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം. ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതും റോഡിന്റെ വലതു വശത്തുള്ള കല്ലടയാറ്റിലേക്ക് മറിയാതിരുന്നതും വന്‍ദുരന്തം ഒഴിവായി. പരിക്കേറ്റ അധ്യാപകര്‍ പത്തനാപുരത്തേയും പുനലൂേരയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: