തിരുവനന്തപുരം: ഓഖി ദുരന്തഭൂമിയിലെ ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുമായി ആര്‍പി ഗ്രൂപ്പ്. ചെയര്മാന് ഡോ ബി. രവിപിള്ളയുടെ നിര്‍ദേശപ്രകാരം അടിമലത്തുറ, കോവളം, വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ തീരപ്രദേശങ്ങളില്‍ രണ്ടായിരത്തോളം ഭക്ഷ്യധാന്യകിറ്റുകളാണ് ഇവര്‍ വിതരണം ചെയ്തത്. പൂന്തുറ പള്ളിയിലെ രക്ഷാക്യാമ്പില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ ദീപക് പെരേര, ഫാ സുഭീഷ്, ഡോളി, എം. ബഞ്ചമിന്, മുഹമ്മദ് മാഹിന്‍, ബീമാപള്ളി പീര്‍ മുഹമ്മദ്, നാഗപ്പന്, ലീലാ റാവീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും തീരപ്രദേശങ്ങളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: