ട്രെയിന്‍ യാത്രക്കൂലി കുറയും

Thursday 14 December 2017 3:21 pm IST

ന്യൂദല്‍ഹി: തിരക്കില്ലാക്കാലത്ത് രാജധാനി, ശതാബ്ദി, തുരന്തോ വണ്ടികളില്‍ യാത്രക്കൂലി കുറയ്ക്കുന്നു. 206-ല്‍ ഈ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കിയെങ്കിലും യാത്രക്കൂലി കൂട്ടുന്ന കാര്യത്തിലേ ഇത് നടപ്പായിരുന്നുള്ളു. ഇനിമുതല്‍ യാത്രക്കൂലി കുറയുകയും ചെയ്യും.

തിരക്കില്ലാ വേളയിലും സീറ്റുകാലിയാകുന്ന അവസരങ്ങളിലും യാത്രക്കൂലി കുറയ്ക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ചില പ്രധാന ട്രെയിനുകളുടെ സമയക്രമം മാറ്റാനും റെയില്‍വേ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

ഉദാഹരണത്തിന്, പുതുതായി ആരംഭിച്ച ദല്‍ഹി-മുംബൈ രാജധാനി എക്‌സപ്രസ് വൈകിട്ട് നാലുമണിക്ക് യാത്ര തുടങ്ങി രാവിലെ ആറുമണിക്ക് എത്തുന്നതാണ്. ഇത് ഒരു മണിക്കൂര്‍ വൈകിച്ച് യാത്ര തുടങ്ങിയാല്‍ ജോലിക്കാരായ യാത്രക്കാര്‍ക്ക് ഒരുമണിക്കൂര്‍ അധികം ജോലിചെയ്യാം. ഇത് പല ട്രെയിനുകളുടെയും സമയക്രമത്തിനും ബാധകമാക്കും, മന്ത്രി പറഞ്ഞു.