ബോളിവുഡ് സംവിധായകന്‍ നിരജ് വോറ അന്തരിച്ചു

Thursday 14 December 2017 3:28 pm IST

 

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, നടന്‍ തുടങ്ങീ സിനിമയിലെ വിവിധ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

മുംബൈയിലെ സാന്താക്രൂസിലാണ് സംസ്‌കാരം. കമ്പനി, പുക്കര്‍, രങ്കില, സത്യ, മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നീരജ് അഭിനയിച്ചു.  ഫിര്‍ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു. നിരജ് വോറയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.