നെയ്യാറ്റിന്‍കര: കേരളത്തിലും കന്യാകുമാരി ജില്ലയില്‍ നിന്നുമായി മാലമോഷ്ടിക്കുന്ന യുവാക്കള്‍ നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം ചെമ്പഴന്തി പുല്ലാന്നിവിള നര്‍മദ ജംഗ്ഷന് സമീപം ശാലോംഭവനില്‍ സിബിന്(19), പളളിപ്പുറം പാച്ചിറ ചായ്പ്പുറത്ത് ഷഫീക്ക് മന്‍സിലില്‍ ഷഫീക്ക്(19) എന്നിവരാണ് പിടിയിലായത്. 22ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ച് വീട്ടമ്മയുടെ പത്തുപവന്റെ മാല പൊട്ടിച്ച കേസിന്റെ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചത്. സമീപകാലത്ത് സമാനമായ കുറ്റകൃത്യം ചെയ്തവരും ജയില്‍ മോചിതരുമായവരില് നിന്നും തെളിവുകള്‍ ശേഖരിച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. ഇവര്‍ സമാനമായ കേസില്‍ മുമ്പും പോലീസ് പിടിയിലായവരാണ്. പൊട്ടിച്ചെടുക്കുന്ന മാലകള്‍ സ്വകാര്യ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയംവച്ച് ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: