അമ്പലപ്പുഴ: തീരദേശ അവഗണനയ്ക്കെതിരെ ബിജെപി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി തീരദേശ പദയാത്ര സംഘടിപ്പിക്കും. 16ന് രാവിലെ 9ന് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്ര വൈകിട്ട് അഞ്ചിന് തോട്ടപ്പള്ളിയില്‍ സമാപിക്കും.
കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തോട്ടപ്പള്ളി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക, പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
രാവിലെ ഒന്‍പതിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണ പരിപാടിയില്‍ നേതാക്കളായ എം.വി. ഗോപകുമാര്‍, ഡി. അശ്വിനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, എല്‍.പി. ജയചന്ദ്രന്, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: