ആലപ്പുഴ: തീരദേശ മേഖലയെ അവഗണിച്ചതിനെതിരെയും പരമ്പരാഗത വ്യവസായങ്ങളും വ്യവസായ ശാലകളും ആരോഗ്യമേഖലയും തകര്‍ത്തതിലുളള ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് കൈചൂണ്ടി മുക്കില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കിടങ്ങാംപറമ്പില്‍ ജില്ലാ പ്രസിഡന്റ് കെ.സോമന് ഉത്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന്, വൈസ് പ്രസിഡന്റ് കെ.ജി.പ്രകാശ്, സുരേഷ് കുമാര്‍ കെ.പി, വാസുദേവക്കുറുപ്പ്, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: