ആലപ്പുഴ: തീരദേശത്തെ അവഗണിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ജനരോക്ഷം ഉയരുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആവശ്യമായ വിവരങ്ങള്‍ കൃത്യസമയത്ത് ലഭിച്ചിട്ടും തീരദേശവാസികളെ രക്ഷിക്കാന്‍ തയ്യാറാകാതെ കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തനിനിറം കേരളം ജനത തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ നേതൃ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.സോമന് അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വനി ദേവ്, എം.വി. ഗോപകുമാര്‍, ജില്ലാ ഭാരവാഹികളായ കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, എല്‍.പി. ജയചന്ദ്രന്, റ്റി. സജീവ്ലാല്‍, ആര്.ഉണ്ണികൃഷ്ണന്, ഗീതാ രാംദാസ്, സുമി ഷിബു, ശ്യാമളാ കൃഷ്ണകുമാര്‍, ഭുവനേശ്വരന്‍, രാജന് കെ. മാത്യു, എം.വി. രാമചന്ദ്രന്, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: