അരൂര്‍: അരൂരില്‍ മുതല എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അരൂര്‍ പള്ളിക്ക് കിഴക്ക് ഭാഗത്തുള്ള കായലിനോട് ചേര്‍ന്ന കാട്ടിനുള്ളിലാണ് ഇന്നലെ ഉച്ചയോടെ മുതലയെ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ മുതല കാട്ടിലേക്ക് രക്ഷപ്പെട്ടതായി പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗത്തുള്ള പല വീടുകളില്‍ നിന്നും കോഴികളേയും താറാവുകളേയും കാണാതാകുന്നത് പതിവായിരുന്നു. ഇവയെ മുതല പിടിച്ചതാകാമെന്ന വിശ്വാസത്തിലാണ് നാട്ടുകാരിപ്പോള്‍. ഇതിനു മുമ്പും ഈ ഭാഗത്ത് മുതലയെ കണ്ടവരുണ്ട്.എന്നാല്‍ അന്ന് ആരും അത് വിശ്വസിച്ചിരുന്നില്ല. മുതല എത്തിയെന്ന വാര്‍ത്ത മത്സ്യത്തൊഴിലാളികളില്‍ ഭയാശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: