ഇന്ത്യക്കാരന്‍ യുഎസില്‍ വെടിയേറ്റ് മരിച്ചു

Friday 15 December 2017 2:30 am IST

ഹൈദരാബാദ് : അമേരിക്കയിലെ ഒഹിയോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണ ശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു.ഹൈദരാബാദ് കരിംനഗര്‍ സ്വദേശിയായ കരുണാകര്‍ കരെന്‍ഗ്ലെയാണ്(53) മരിച്ചത്.

മോഷണശ്രമം നടന്ന ജിഫി മാര്‍ട്ടിലെ ജീവനക്കാനായിരുന്നു ഇയാള്‍. ഡിസംബര്‍ നാലിനായിരുന്നു അപകടം. യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാട്ടി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവേയാണ് കരുണാകര്‍ മരിച്ചത്.

അജ്ഞാതരായ രണ്ടു പേര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചശേഷം ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുനെന്ന് പോലീസ് അറിയിച്ചു. വിജയയാണ് ഭാര്യ, മകന്‍ അനികേത്. ഇരുവരും ഇന്ത്യയിലാണ് താമസിക്കുന്നത്.