പണപ്പെരുപ്പം 3.93 ശതമാനം

Friday 15 December 2017 2:30 am IST

ന്യൂദല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 3.93 ശതമാനമായി ഉയര്‍ന്നു. ഒക്‌ടോബറില്‍ ഇത് 3.59 ശതമാനവും, കഴിഞ്ഞ വര്‍ഷം നവംബറില്‍ 1.82 ശതമാനവുമായിരുന്നു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒക്‌ടോബറിലെ 4.3 ശതമാനത്തില്‍ നിന്ന്, നവംബറില്‍ 6.06 ശതമാനമായി ഉയര്‍ന്നു. ഉള്ളിയുടെ മൊത്തവില പണപ്പെരുപ്പം നവംബറില്‍ 178.19 ശതമാനമായി. പച്ചക്കറിയുടേത് 59.8 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടേത് 4.73 ശതമാനമായി കുറഞ്ഞു.