മൂന്നാര്‍: ടൗണിന് സമീപം മണ്ണിനടിയില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കൂറ്റന്‍ ടാങ്ക് തനിയെ പൊങ്ങിവന്നു. 24,000 ലിറ്റര്‍ മണ്ണെണ്ണ സംഭരിക്കുവാന്‍ കഴിയുന്ന പത്തടി ആഴത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കാണ് മണ്ണിന് മുകളിലെത്തിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഉടമസ്ഥതയിലുള്ള ടാങ്കാണ് ഇത്.
സിവില്‍ സപ്ലൈയിസ് വാടകയ്ക്ക് എടുത്ത് ഇതില്‍ മണ്ണെണ്ണ എത്തിച്ച് ഇവിടെ നിന്നുമാണ് റേഷന്‍ വ്യാപാരികള്‍ക്ക് മണ്ണെണ്ണ നല്കി വന്നിരുന്നത്. 10 വര്‍ഷം മുമ്പാണ് 10 അടി ആഴത്തില്‍ ടാങ്ക് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ഇട്ടുറപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെയെത്തിയ ജീവനക്കാരാണ് ടാങ്ക് മണ്ണിനടിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് കണ്ടത്. മുകളില്‍ ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നാണ് ടാങ്ക് ഉയര്‍ന്ന് വന്നിരിക്കുന്നത്.
സംഭവം ഹിന്ദുസ്ഥാന്‍ കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്. അധികൃതരെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ടാങ്ക് ഉയര്‍ന്ന് വന്നതിന്റെ കാരണത്തെ സംബന്ധിച്ച് വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: