കോട്ടയം: മാങ്ങാനത്തു നിന്ന് ദമ്പതികളെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പോലീസ് നടത്തുന്നുണ്ടെങ്കിലും ദമ്പതികളുടെ തിരോധാനം സംബന്ധിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെഎസ്ഇബി റിട്ട. എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ പിസി എബ്രഹാം, ഭാര്യ തങ്കമ്മ എന്നിവരെയാണ് കാണാതായത്. ഇവരുടെ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ കണ്ടെത്തിയിരുന്നു.തിരോധനത്തിന് ശേഷമുണ്ടായ മനോ ദുഃഖത്തില്‍ ഇവരുടെ മകന് ടിന്‍സി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകന്റെ മരണവാര്‍ത്ത അറിഞ്ഞ് ദമ്പതികള്‍ മടങ്ങി എത്തുമെന്നാണ് ബന്ധുക്കള്‍ വിചാരിച്ചത്. എന്നാല്‍ അതുണ്ടായില്ല.സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് എവിടെയെങ്കിലും ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: