സഹപാഠികള്‍ പുറത്തുവിട്ട വിവരങ്ങള്‍ നിര്‍ണ്ണായകമായി

Friday 15 December 2017 2:30 am IST

കൊച്ചി: 2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളേജ് സഹപാഠികള്‍ കേസ് അന്വേഷണം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

പോസ്റ്റ്‌മോര്‍ട്ടത്തിലെ അപാകതയും വിവാദ വിഷയമായി. ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഷ എഫക്ട് പ്രതിഫലിച്ചു. പെരുമ്പാവൂരില്‍ ഇടത് സിറ്റിങ് എംഎല്‍എ സാജുപോള്‍ പരാജയപ്പെട്ടു.

എന്നാല്‍, അധികമാരമേറ്റ പിണറായി മന്ത്രിസഭയുടെ ആദ്യതീരുമാനം പുതിയ സംഘത്തെ നിയോഗിച്ച് ജിഷ കേസ് അന്വേഷിക്കുക എന്നതായിരുന്നു. കൊല നടന്ന് 49-ാം ദിവസം ജൂണ്‍ 16നാണ് അമീറുള്‍ ഇസ്ലാമിനെ കാഞ്ചീപുരത്ത് നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.