കല്ലൂര്‍ : കാവല്ലൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.കാവല്ലൂര്‍ പിഷാരത്ത് കൃഷ്ണന്‍കുട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവവേശിപ്പിച്ചു.സമീപത്തെ കൈപ്പിള്ളി ശങ്കരന്‍കുട്ടിയുടെ ഫാമിലെ പശുവിനും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റയാളുടെ വീടിന് പുറകിലെ പനയുടെ മുകളിലാണ് വന്‍ തേനീച്ചക്കൂട് സ്ഥിതി ചെയ്യുന്നത്. പരുന്തുകളുടെ ആക്രമണത്തില്‍ തേനീച്ചകള്‍ ഇളകുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്തെ വീടുകളില്‍ എത്തി നിര്‍ദേശം നല്കി.വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും വീട്ടുകാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. തൃക്കൂര് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: