കൊച്ചി: വിനീതും ഹ്യൂമും തിരിച്ചെത്തുന്നത് ടീമിന് ഗുണമാകുമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലന്സ്റ്റീന്. വെസ് ബ്രൗണും പരിക്കില്‍നിന്ന് മുക്തനാണ്.
പരിക്കേറ്റ ദിമിദര്‍ ബെര്‍ബറ്റോവ് കളിക്കില്ല. വടക്കുകിഴക്കന്‍ താരങ്ങള്‍ ടീമിലുള്ളത് കളിക്ക് കൂടുതല്‍ ഗുണംചെയ്യും. നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിന്റെ ചില കളിക്കാരെക്കുറിച്ചും അവരുടെ ശൈലിയെക്കുറിച്ചും അസി. കോച്ച് താങ്ബോയ് സിങ്തോയില്നിന്നും അറിഞ്ഞിട്ടുണ്ട്.
അതിന്റെ നേട്ടം മത്സരത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കു കിഴക്കന്‍ താരങ്ങള്‍ പരസ്പരം മത്സരിക്കുന്നതിന്റെ വികാരങ്ങളുണ്ടാകാം. പക്ഷേ അത്തരം വികാരങ്ങളെ മറികടന്ന് കളിക്കാന്‍ അവര്‍ക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: