ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്‌സ് ഡ്യൂപിക്‌സ് എഫ്1

Friday 15 December 2017 2:30 am IST

കൊച്ചി: സിയോക്‌സ് മൊബൈല്‍ ഇരട്ട സെല്‍ഫി ക്യാമറയോടുകൂടിയ ‘ഡ്യൂപിക്‌സ് എഫ് 1’ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി. ഫ്‌ളാഷോടുകൂടിയ 8.0 + രണ്ട് എംപി ഓട്ടോഫോക്കസ് സെല്‍ഫി ക്യാമറ, എട്ട് എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, ഫയലുകളും ചിത്രങ്ങളും എളുപ്പത്തില്‍ കൈമാറാന്‍ കഴിയുന്ന ഒടിജി സംവിധാനം, അതിവേഗം ചാര്‍ജ് ചെയ്യാനുള്ള ശേഷി തുടങ്ങിയവ പ്രത്യേകതകളാണ്.

2 ജിബി റാം, 16 ജിബി റോം, മങ്ങിയ വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാന്‍ ഇതിന്റെ മുന്‍ പിന്‍ ക്യാമറകള്‍ക്ക് കഴിയും. പ്രവര്‍ത്തനത്തിലും സവിശേഷതകളിലും ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂപിക്‌സ് എഫ് 1 പുറത്തിറക്കിയിരിക്കുന്നതെന്ന് സിയോക്‌സ് മൊബൈല്‍സ് സിഇഒ ദീപക് കാബു പറഞ്ഞു.