ദൽഹിയിൽ ബോംബാക്രമണ ഭീഷണി

Friday 15 December 2017 10:46 am IST

ന്യൂദല്‍ഹി: ബോംബാക്രമണ ഭീഷണിയെത്തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണം ഏർപ്പാടാക്കി. ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പ്രദേശത്തെ യുവാവിന് ലഭിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇവിടെ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് തനിക്ക് വാട്സ്‌ആപ്പ് സന്ദേശം ലഭിച്ചതായി ഒരു യുവാവാണ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ശക്തമായ പരിശോധന നടത്തുകയാണ്.

ബോംബ്, ഡോഗ് സ്ക്വാഡുകള്‍ നടത്തിയ തെരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിയെത്തുടർന്ന് ഇന്ന് മുഴുവൻ സമയവും പ്രദേശത്ത് പോലീസ് കാവൽ നിൽക്കും.