ജ​ര്‍​മ​നി​യി​ല്‍ ചെ​റു വി​മാ​നം ത​ക​ര്‍ന്ന് മൂ​ന്ന് മരണം

Friday 15 December 2017 12:33 pm IST

ബെ​ര്‍​ലി​ന്‍: തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ​നി​യി​ല്‍ ചെ​റു വി​മാ​നം ത​ക​ര്‍ന്ന് വീണു. അപകടത്തില്‍ മൂ​ന്നു പേ​ര്‍ മരിച്ചു. റാ​വെ​ന്‍​സ്ബ​ര്‍​ഗി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

ഫ്രാ​ങ്ക്ഫെ​ര്‍​ട്ടി​ല്‍ നി​ന്ന് ഫ്രൈ​ഡ്രി​ച്ച്‌ ഷാ​ഫെ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വിമാനം അപകടത്തില്‍പെടാന്‍ കാരണമെന്താണെന്ന് അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.