ഹൈദരാബാദ് : ക്രിക്കറ്റ് വാതുവയ്പ്പ് സംഘത്തെ പിടികൂടി. കമ്മീഷണര്‍ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച രണ്ട് സംഘങ്ങളില്‍നിന്നായി അഞ്ച് പേരെയാണ് ഹൈദരാബാദില്‍ പിടി കൂടിയത്. ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇവര്‍ വന്‍തുക വാതുവച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചൈതന്യ കുമാര്‍ അറിയിച്ചു.
രണ്ട് ടീമായി നടത്തിയ റെയിഡില്‍ ദീപേശ് ജയിന്, ഷൈക് ഫരന്‍, നീരജ് മലാനി, സഞ്ജയ് ഗുജറാത്തി, നിലേഷ് കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നു 2,87,150 രൂപ പിടിച്ചെടുത്തു.
തുകയ്ക്കു പുറമേ ഇവരില്‍നിന്നു ഒരു എല്‍ഇഡി ടിവിയും രണ്ട് ലാപ്ടോപ്പും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: