രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സോണിയ ഗാന്ധി

Friday 15 December 2017 2:26 pm IST

ന്യൂദല്‍ഹി: സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം.

രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വിരമിക്കാന്‍ സമയമായെന്നു സോണിയ വ്യക്തമാക്കുകയായിരുന്നു. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ സോണിയ രാജി പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റവുമധികം കാലം വഹിച്ചതിന്റെ റെക്കോര്‍ഡും സോണിയ ഗാന്ധിക്കാണ്. 2004ലെ തെരഞ്ഞെടുപ്പു വിജയത്തിനൊടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന് ഉറപ്പിച്ചെങ്കിലും അവസാനനിമിഷം പിന്‍വാങ്ങുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. കോണ്‍ഗ്രസിന്റെ 61ാമത്തെ പ്രസിഡന്റായിരുന്നു സോണിയ.