രാജ്യത്ത് കുഷ്ഠരോഗം വീണ്ടും പടരുന്നു

Friday 15 December 2017 4:34 pm IST

ബോംബെ: രാജ്യത്ത് ഭീതി പരത്തി കുഷ്ഠരോഗം പടരുന്നു. ഈ വര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ 5004 കുഷ്ഠരോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിനും 20നും ഇടയില്‍ ജില്ലയിലെ നാലുകോടി ജനങ്ങളിള്‍ക്കിടയില്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

41 ശതമാനം പേര്‍ രൂക്ഷമായ രീതിയിൽ കുഷ്ഠരോഗത്തിന് അടിമകളാണ്. ഇവരിൽ 11 ശതമാനം പേര്‍ കുട്ടികളാണ്. കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി (ബാക്ടീരികളുടെ എണ്ണം കൂടുതലുള്ള അവസ്ഥ) കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ആന്ധ്ര പ്രദേശിലും രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്. 714 പുതിയ കേസുകളാണ് ഇവിടെ കണ്ടെത്തിയത്.

ഇവരില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് കുഷ്ഠം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലേക്കാണ് ഈ രോഗം വളരെ വേഗം പടര്‍ന്നു പിടിക്കുന്നത്.