ഹരിദ്വാറിലും ഋഷികേശിലും പ്ലാസ്റ്റിക് വിലക്കി

Friday 15 December 2017 5:40 pm IST

ലക്‌നൗ: ഹരിദ്വാര്‍, ഋഷികേശ് പോലുള്ള, ഗംഗാതീരത്തെ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കാരി ബാഗുകളും പ്‌ളേറ്റുകളും വിലക്കി ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു.

ഉത്തരകാശിവരെയുള്ള മേഖലയില്‍ ഇവ വില്ക്കുന്നതും സൂക്ഷിക്കുന്നതും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ 5000 രൂപയാണ് പിഴ.