കണ്ണൂര്‍: കേരള പ്ലെയിസ്മെന്റ് സെക്യൂരിറ്റി ആന്റ് ഹോം നഴ്സിങ്ങ് സര്‍വ്വീസസ് അസോസിയേഷന് പന്ത്രണ്ടാം വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ െ്രെപവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും. സമ്മേളനവും മികച്ച പ്ലേസ്മെന്റ് സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകീകൃത ശമ്പളം, സര്‍ക്കാര്‍ ലൈസന്‍സ് തുടങ്ങി മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ആറാംലൂംമൂട് ചന്ദ്രബാബു, സി.പി.അനില്‍, കെ.മഹേന്ദ്രന്, ചിത്ര സുധര്‍മ്മന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: