കണ്ണൂര്‍: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നാലാം ഉറൂസ് മുബാറക് 19, 20, 21 തിയ്യതികളില്‍ എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ നടക്കും. സിയാറത്ത്, പതാക ഉയര്‍ത്തല്‍, ഖത്മുല് ഖുര്‍ആന്‍ പ്രഭാഷണം, റിഫാഈ റാത്തിബ്, സാംസ്കാരിക സംഗമം, മൗലിദ് എമിനന്‍സ് കോണ്‍ഫറന്‍സ്, ബുര്‍ദ മജ്ലിസ്, സമാപന സമ്മേളനം തുടങ്ങിയവ നടക്കും. 19 ന് വൈകീട്ട് സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ഡോ ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. 20ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് ഡിവൈഎസ്പി കെ. വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ 21 ന് കാലത്ത് 11 ന് നടക്കുന്ന രിഫാഈ റാത്തീബ് കോയ കാപ്പാട് നേതൃത്വം നല്‍കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന എമിനന്‍സ് കോണ്‍ഫറന്‍സ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസൂല് ഉലമ ഇ സുലൈമാന്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യൂസഫ് ഹാജി പെരുമ്പ, സിറാജ് ഇരിവേരി, ഹാരിസ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: