കണ്ണൂര്‍: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ അമ്പത്തിയെട്ടാം സംസ്ഥാന സമ്മേളനം 16, 17 തിയ്യതികളില്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.ശ്രീമതി എംപി മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ചടങ്ങില്‍ മുന്‍ സംസ്ഥാനപ്രസിഡന്റ് പി.വി.കരുണാകരനെ ആദരിക്കലും എസ്എസ്എല്‍സി അവാര്‍ഡ് സമര്‍പണവും അഡ്വ.സണ്ണിജോസഫ് എംഎല്‍എയും നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉപരന്യാസ രചനാ, ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. 12 മണിക്ക് സുഹൃദ് സമ്മേളനം കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: