വിളപ്പില്‍: കായികതാരങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് വിളപ്പില്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി പഞ്ചായത്തിലെ കലാകായിക സന്നദ്ധ സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ച് അന്തിമതീരുമാനം എടുത്തിരുന്നു. പരിശീലനം ആഗ്രഹിക്കുന്ന കായികതാരങ്ങളുടെ സെലക്ഷന് നാളെ രാവിലെ 9 ന് ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ നടക്കുമെന്ന് പ്രസിഡന്റ് വിജയരാജ് അറിയിച്ചു. വോളിബോള്‍, ഫുഡ്ബോള്‍, ക്രിക്കറ്റ് എന്നിവയിലാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഞ്ചായത്ത് നിയോഗിക്കുന്ന കോച്ച് സൗജന്യ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: