തിരുവനന്തപുരം: ഹരിതോത്സവം ചെറായി ഫെസ്റ്റിനോടനുബന്ധിച്ചു പ്രമുഖകാഥികന് നിരണം രാജന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിനു കീഴില്‍ ഏഷ്യന്‍ റെക്കോര്‍ഡിനായുള്ള പ്രകടനം നടത്തും. 22 മണിക്കൂര്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന വിഷ്വല്‍ കഥാപ്രസംഗം 23ന് വൈകിട്ട് ഏഴിന് ആരംഭിക്കും. ലോകസമാധാനം, പരിസ്ഥിതിമലിനീകരണം, രാജ്യസ്നേഹം, ചിട്ടയായ ജീവിതം, സ്വഭാവശുദ്ധി, സമയത്തിന്റെ മൂല്യം, അമിതമദ്യപാനം, വായനാശീലം എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കഴിയുന്ന നാല് കഥാപ്രസംഗങ്ങളാണ് അവതിരിപ്പിക്കുന്നതെന്ന് നിരണം രാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫ്രയിംസ് അസോസിയേഷന് ഓഫ് ഇന്ത്യയും എറണാകുളം പള്ളിക്കല്‍ പഞ്ചായത്തും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: