തിരുവനന്തപുരം: തെക്കന്‍സ്റ്റാര്‍ മാസികയുടെ ഒമ്പതാംവാര്ഷികത്തോടനുബന്ധിച്ച് രാഷ്ട്രീയ-ദൃശ്യമാധ്യമ-ചലച്ചിത്ര-ടിവി-സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ കര്മമുഖ്യപുരസ്കാരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും രാഷ്ട്രീയ ജനസേവ പുരസ്ക്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനും രാഷ്ട്രീയ ജനസേവാ പുരസ്കാരം കെ. മുരളീധരന് എംഎല്‍എക്കും ദി വുമന്‍ ഓഫ് വിഷന്‍ പുരസ്കാരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും ചലച്ചിത്ര പ്രതിഭാപുരസ്കാരം ചലച്ചിത്രതാരം ശ്രീലേഖാ നമ്പൂതിരിക്കും സാഹിത്യ പ്രതിഭാപുരസ്കാരം ജോര്‍ജ് ഓണക്കൂറിനും സംഗീത പ്രതിഭാപുരസ്കാരം പണ്ഡിറ്റ് രമേശ് നാരായണനും നാടകാചാര്യ പ്രതിഭാപുരസ്കാരം വേട്ടക്കുളം ശിവാനന്ദനും സമര്‍പ്പിക്കും.
20ന് വൈകിട്ട് കോ-ബാങ്ക് ടവര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ ഒ. രാജഗോപാല്‍, സി. ദിവാകരന്, വി.എസ്. ശിവകുമാര്‍, കെ. ആന്‍സലന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംവിധായകന് ബാലു കിരിയത്ത്, ജൂറി മെംബര്‍ കൊല്ലം തുളസി, തെക്കന്‍ സ്റ്റാര്‍ ബ്യൂറോ ചീഫ് എസ്. ബാദുഷ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: