തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ സാമ്പത്തികസംവരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജി നല്‍കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. സാമ്പത്തിക സംവരണത്തിനെതിരെ കെപിഎംഎസ് നടത്താന്‍ പോകുന്ന പ്രക്ഷോഭങ്ങളുടെ ആദ്യപടിയാണ് ഒപ്പു ശേഖരണം. ഹര്‍ജി 27ന് മുഖ്യമന്ത്രിക്ക് കൈമാറും. ദേവസ്വം ബോര്‍ഡിലെ പട്ടികജാതി പട്ടികവര്‍ഗക്കാരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും അനികുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: