കണ്ണൂര്‍: എട്ടാമത് പ്രൊഫ.ടി.ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്ക്കാരം ഇന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് സമര്‍പ്പിക്കും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന് പുരസ്ക്കാരം സമര്‍പ്പിക്കും. ബിജെപി മുന്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന് തുടങ്ങിയവര്‍ സംസാരിക്കും. 11,111 രൂപയും പ്രശസ്തിപത്രവും ശ്രീകൃഷ്ണ വിഗ്രഹവും അടങ്ങുന്നതാണ് പുരസ്ക്കാരം. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സെക്രട്ടറി പി.ടി.രമേശ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: