നിര്‍ബന്ധിത മതപരിവര്‍ത്തനം: പുരോഹിതന്‍ അറസ്റ്റില്‍

Friday 15 December 2017 7:35 pm IST

മധ്യപ്രദേശ്: നിര്‍ബന്ധതിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് ക്രൈസ്തവ പുരോഹിതനും സംഘവും അറസ്റ്റില്‍.  ഫാ. ജോര്‍ജ് മംഗലപ്പിള്ളിയും സംഘവുമാണ് മധ്യപ്രദേശിലെ സാറ്റ്‌നയില്‍ പോലീസ് അറസ്റ്റു ചെയ്തത്.

തപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം ഫാ.ജോര്‍ജിന്റെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. സെന്റ് എഫേം തിയോളജിക്കല്‍ കോളേജിലെ പ്രൊഫസറാണ് ഇദ്ദേഹം.

ക്രിസ്തുമസ് കരോള്‍ സംഘടിപ്പിക്കുന്നതിന്റെ മറവിലാണ് മതപരിവര്‍ത്തനം നടത്തിയതെന്നാണ് ആരോപണം. ധര്‍മേന്ദ്രകുമാര്‍ ധോഹര്‍ എന്നയാള്‍ പൊലീസിന് നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി പണം നല്‍കി മതപരിവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘം ഗ്രാമത്തിലെത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.