ആലപ്പുഴ: തെരുവു കയ്യേറി കച്ചവടം ചെയ്യുന്ന കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ധൈര്യപ്പെടാത്ത നഗരസഭയും പൊതുമരാമത്തു വകുപ്പും ആലപ്പുഴയുടെ സാംസ്ക്കാരിക ഉത്സവമായ മുല്ലയ്ക്കല് കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവം അലങ്കോലപ്പെടുത്താന്‍ നടത്തുന്ന പുറമ്പോക്കു നാടകം ജനത്തിനു മനസിലാകുമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. നഗരസഭ ലേലം ചെയ്യുകയും പൊതുമരാമത്ത് പൊളിപ്പിക്കുകയും ചെയ്തുകൊണ്ട് ഉത്സവക്കച്ചവടത്തിന് മാത്രം ലേലം കൊണ്ട കച്ചവടക്കാരെ വഴിയാധാരമാക്കി നിരത്തുകള്‍ വീണ്ടും തെരുവു കയ്യേറ്റക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടികളുമായി ബിജെപി മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: