ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പുത്സവത്തിനു ഇന്ന് തുടക്കം. 26നു സമാപിക്കും. മുല്ലയ്ക്കല് തെരുവ് ആഘോഷത്തിന് അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ബഹുനില സ്വാഗത ഗോപുരം ദീപാലങ്കൃതമായി. ഇന്ന് രാവിലെ 5.30നു ഭക്തിഗാനമേള, ഒന്പതിനു ശ്രീബലി, 10.30നു കുങ്കുമാഭിഷേകം, കളഭാഭിഷേകം, ആറടി ഉയരമുള്ള ചന്ദനത്തിരി സമര്‍പ്പണം. 5.30നു കാഴ്ചശ്രീബലി, 7.30നു സങ്കീര്‍ത്തന സന്ധ്യ, 10നു എതിരേല്‍പ്പ്, 10.30നു തീയാട്ട്,
17നു പൊതുമരാമത്ത് വക ചിറപ്പ്. രാവിലെ 5.30നു പഞ്ചാമൃതാഭിഷേകം, 8.30നു ശ്രീബലി, 11.15നു കളഭാഭിഷേകം, 12.30നു അന്നദാനം മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. അഞ്ചിനു കാഴ്ചശ്രീബലി, ഏഴിനു ഭരതനാട്യം, എട്ടിനു ഹാര്‍മണി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള. 10.30നു എതിരേല്‍പ്പ്,
18നു സനാതനം ചിറപ്പ്. 7.15നു സോപാന സംഗീതം, 10.30നു കലശപൂജ, കളഭാഭിഷേകം, രണ്ടിനു സനാതനം സംഗീതോത്സവം, ആറിനു താലപ്പൊലി, 7.45നു പഞ്ചരത്ന കീര്‍ത്തനാലാപനം, ഒന്പതിനു സനാതനം നൃത്തോത്സവം.
19നു രാവിലെ എട്ടിനു ശ്രീബലി, 10നു കുങ്കുമാഭിഷേകം, 5.30നു കാഴ്ചശ്രീബലി, 7.30നു പുഷ്പാഭിഷേകം, എട്ടിനു വെനീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 20നു ബ്രാഹ്മണ സമൂഹം ചിറപ്പ്. രാവിലെ 8.30നു ശ്രീബലി, 10നു കുങ്കുമാഭിഷേകം, അഞ്ചിനു കാഴ്ചശ്രീബലി, ഏഴിനു ടി.എസ്. രാധാകൃഷ്ണജിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി, 21നു രാവിലെ ഒന്പതിനു ശ്രീബലി, 10നു കളഭം, ആറിനു പുഷ്പാഭിഷേകം, 7.30നു പാട്ടുകച്ചേരി, എട്ടിനു ഭജന.
22നു ബ്രാഹ്മണ സമൂഹം ചിറപ്പ്. രാവിലെ എട്ടിനു കാഴ്ചശ്രീബലി, 10.30നു കുങ്കുമാഭിഷേകം, അഞ്ചിനു കാഴ്ചശ്രീബലി, ഏഴിനു സംഗീതസദസ്, 23നു രാവിലെ 10.30നു കുങ്കുമാഭിഷേകം, 5.30നു കാഴ്ചശ്രീബലി, ഏഴിനു മൃദംഗ വിന്യാസം, 8.30നു നൃത്തനൃത്യങ്ങള്‍, 24നു ക്ഷേത്രസംരക്ഷണ സമിതിയുടെ ചിറപ്പ്, രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി, ഏഴിനു ഇപ്റ്റ നാട്ടരങ്ങിന്റെ ഭാരതോത്സവം. 25നു രാത്രി ഏഴിനു സംഗീതസന്ധ്യ, 8.30നു നൃത്യതി നാട്യതി, 26നു സമാപന ചിറപ്പ്.
രാവിലെ ഏഴിനു ഭക്തിഗാനസുധ, 10.30നു കളഭാഭിഷേകം, രണ്ടിനു ഭക്തിഘോഷ് ഭജന്‍സ്, നാലിനു ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗംകര്ണന്. എട്ടിനു പാവക്കൂത്ത്, ഒന്പതിനു ദിവ്യ വേണുഗോപാലിന്റെ ഡാന്‍സ്, 10.30നു വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: