ശരദിന് ശമ്പളം വാങ്ങാം; സഭയില്‍ കയറേണ്ട

Saturday 16 December 2017 2:30 am IST

ന്യൂദല്‍ഹി: രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ശരദ് യാദവ് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. അയോഗ്യനാക്കിയ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

അതേസമയം രാജ്യസഭാ അംഗത്തിനുള്ള അലവന്‍സുകളും ആനുകൂല്യങ്ങളും കൈപ്പറ്റാനും ദല്‍ഹിയിലെ ബംഗ്ലാവ് ഉപയോഗിക്കാനും കോടതി ശരദിനെ അനുവദിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കേസില്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിന് അടുത്ത വാദം കേള്‍ക്കും.