പര്‍ദ്ദയില്‍ മറയുന്നത് ശരീരമോ സ്വാതന്ത്ര്യമോ?

Saturday 16 December 2017 2:30 am IST

മതങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്ന് പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഒരു കാലഘട്ടത്തിന്റെ ആവശ്യകതയെ മറ്റൊരു കാലഘട്ടത്തിന്റെ ആവശ്യമില്ലായ്മയിലേക്ക് വലിച്ചിഴക്കേണ്ടതില്ല. മതങ്ങളും മതഗ്രന്ഥങ്ങളും നമ്മുടെ യുക്തിക്കനുസരിച്ചും കാലഘട്ടത്തിനനുസരിച്ചും ഉപയോഗിക്കുമ്പോഴാണ് അതിന്റെ പ്രസക്തി ഏറുന്നത്. ആചാരങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറുന്നതുപോലെ ദുരാചാരങ്ങളെ തുടച്ചുനീക്കേണ്ടതുമുണ്ട്.

പര്‍ദ്ദ വേണമോ വേണ്ടയോ എന്നത് വ്യകതി സ്വാതന്ത്ര്യമാണ്. അതിനെ ഓരോരുത്തരും നോക്കിക്കണ്ട് അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അല്ലെങ്കില്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. പര്‍ദ്ദ ശരീരം മറച്ചോട്ടെ, പക്ഷേ അവരുടെ സ്വപ്‌നങ്ങളും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന രീതിയിലാവരുത്.

പര്‍ദ്ദയില്‍ പവിത്രന്‍ തീക്കുനി കണ്ടത് അദ്ദേഹം എഴുതി, അത് എതിര്‍ക്കപ്പെടേണ്ടതല്ല, പരിശോധിക്കപ്പെടേണ്ടതാണ്. തട്ടമിട്ടവര്‍ കളിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ,് അല്ലാതെ അടിച്ചേല്‍പ്പിക്കലാവരുത്.

നവനീത്. എം
തൃശ്ശൂര്‍