റബ്ബറിന്റെ ചരക്ക് നീക്കം ഇ-വേ ബില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഡീലര്‍മാര്‍

Saturday 16 December 2017 2:30 am IST

കോട്ടയം: കമ്പ്യൂട്ടര്‍ സൗകര്യമോ അതുപയോഗിക്കാനുള്ള പ്രായോഗിക പരിജ്ഞാനമോ ഇല്ലാത്ത 6000 ത്തോളം വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കത്തിനായി ഇ-വേബില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷകന്‍.

പകരം നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡെലിവറി ചെല്ലാന്‍ തന്നെ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വാറ്റ് റിട്ടേണ്‍ നല്‍കിയപ്പോള്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ള സര്‍ക്കുലര്‍ വ്യാപാരികള്‍ക്ക് ഒരു പ്രയോജനവും ഇല്ലാത്തതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്തതാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ധനമന്ത്രി തോമസ് ഐസക്കിനെ ധരിപ്പിച്ചു. ചര്‍ച്ചയില്‍ പ്രസിഡന്റ് ടോമി ഏബ്രഹാം കുരിശുംമൂട്ടില്‍, ജനറല്‍ സെക്രട്ടറി സി.ജെ. അഗസ്റ്റിന്‍ ചെട്ടിപ്പറമ്പില്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍നാസര്‍, എം.റ്റി തോമസ്, ഡിറ്റോ തോമസ്, ഫിലിപ്പ് തോമസ്, ഷിബു ജയിംസ് എന്നിവര്‍ പങ്കെടുത്തു.