കല്യാണ്‍ ജൂവലേഴ്‌സ് 118 ാമത്തെ ഷോറൂം മല്ലേശ്വരത്ത് തുറന്നു

Saturday 16 December 2017 2:45 am IST

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് മല്ലേശ്വരത്ത് പുതിയ ഷോറൂം തുറന്നു. ബ്രാന്‍ഡ് അംബാസഡര്‍മാരായ ശിവരാജ്കുമാര്‍, പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഒരുമിച്ചാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

കല്യാണ്‍ ജൂവലേഴ്‌സ് സിഎംഡി ടി.എസ്.കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെങ്ങുനിന്നുമുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ പതിപ്പിച്ച ആഭരണങ്ങള്‍ ഇവിടെ നിന്ന് സ്വന്തമാക്കാമെന്ന് കല്യാണരാമന്‍ പറഞ്ഞു.