മാറാട് കേസ്: അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

Saturday 16 December 2017 2:30 am IST

ന്യൂദല്‍ഹി: 2002ലെ മാറാട് സംഘര്‍ഷത്തിലെ അബൂബക്കര്‍ കൊലക്കേസ് പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മാറാട് സ്വദേശികളായ ഷാജി, ശശി എന്നിവരുടെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ നാഗേശ്വര്‍ റാവു, ബോബ്‌ഡെ എന്നിവരുടെ ബെഞ്ച് സ്വീകരിച്ചത്.

കേസിലെ പ്രതികളായ 15പേരില്‍ 13 പേരെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. രണ്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ മാത്രമാണ് കോടതി ശരിവെച്ചത്. ഇതിനെതിരെയാണ് അപ്പീല്‍. പ്രതികള്‍ക്ക് വേണ്ടി അമരേന്ദ്ര സരണ്‍, കെ.കെ. സുധീഷ് എന്നിവര്‍ ഹാജരായി.