എടച്ചന കുങ്കന്‍ സ്മൃതിദിനം ഇന്ന്

Saturday 16 December 2017 2:30 am IST

വെള്ളമുണ്ട: പഴശി രാജാവിന്റെ വലംകൈയായിരുന്ന എടച്ചന കുങ്കന്റെ 212-ാമത് സ്മൃതിദിനം ഇന്ന്. വീരപഴശ്ശി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ എടച്ചന കുങ്കന്‍ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

മൂന്ന് മണിക്ക് എടച്ചന കുങ്കന്‍ അനുസ്മരണ ചരിത്ര സെമിനാര്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് മുഖ്യാതിഥിയാവും.