അടിമാലി: റോഡ് നിര്‍മ്മാണത്തിനിടെ ടിപ്പര്‍ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. മൂന്നാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്. ഹൈവേപാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി തിരിക്കുന്നതിനിടയില്‍ മുതിരപ്പുഴയിലേക്ക് മറിയുകയായിരുന്നു.
ലോറി ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സോമനെ(43) പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് സോമനെ ലോറിക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: