സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു

Saturday 16 December 2017 2:30 am IST

കൊച്ചി: വാഹന നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്.

ഡിസംബര്‍ 21ന് രാവിലെ 10.15ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ കാറുകള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നില്ലെന്നും ഒരു കാര്‍ ഡല്‍ഹിയിലും മറ്റൊരെണ്ണം ബംഗളുരുവിലുമാണെന്ന് സുരേഷ് ഗോപിയുടെ ഹര്‍ജിയില്‍ പറയുന്നു.