കോട്ടയം: ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് ബിഎംഎസ് കോട്ടയം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെയാണ് പ്രതിഷേധം.ചേര്‍ത്തല റൂട്ടില്‍ അനുവദിച്ച ബസ്സ് സര്‍വ്വീസ് റാന്നി റൂട്ടിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. മാര്‍ച്ചും ധര്‍ണ്ണയും ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് തങ്കച്ചന് പി.എസ് അദ്ധ്യക്ഷനായി.സെക്രട്ടറി മനോജ് മാധവന്,സാബു വര്‍ഗ്ഗീസ്,ജോഷി ജോസഫ്,ജയറാം രമേശ്,മോഹനന് നായര്‍,ബാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: