സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി പി.സി. ജോര്‍ജ്ജ്

Friday 15 December 2017 10:31 pm IST

മുണ്ടക്കയം: മുരിക്കുംവയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കാനിരുന്ന സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി അട്ടിമറിച്ചത് സിപിഎം നേതാക്കളെന്ന് പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. സ്‌കൂളില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ കമ്പനിയുടെ സഹായത്തോടെ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി നടപ്പാക്കാനിരുന്നത്. പദ്ധതി ഉദ്ഘാടനം വരെ തീരുമാനിച്ചതിന് ശേഷമാണ്അട്ടിമറിക്കപ്പെട്ടത്. പദ്ധതിയുടെ ആരംഭം മുതല്‍ ഇതിന് തുരങ്കം വച്ചത് കെ.ജെ തോമസും മറ്റൊരു സിപിഎം നേതാവുമാണെന്ന് എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും താല്‍പര്യമുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നാട്ടില്‍ എന്ത് വികസനം വന്നാലും അതിനെ തങ്ങളുടേതാക്കുവാനും, അല്ലായെങ്കില്‍ അത് ഇല്ലാതാക്കുവാനും ശ്രമിക്കുന്ന നേതാക്കളാണ് സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി അട്ടിമറിച്ചതിന് പിന്നിലുമുള്ളത്. ഉദ്ഘാടന ദിവസത്തിന് തലേന്നാണ് പദ്ധതി സ്റ്റേ ചെയ്തു കൊണ്ടുള്ള വാക്കാല്‍ ഉത്തരവ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും എത്തിയത്.