വിശാഖപട്ടണം: പന്തും ബാറ്റുംകൊണ്ട് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓള് റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് പരിക്കില്‍ നിന്ന് മോചിതനായത് ശ്രീലങ്കയ്ക്ക് ആശ്വാസമായി. പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ മാത്യൂസ് മത്സരിക്കും.നാളെ വിശാഖപട്ടണത്താണ് അവസാന ഏകദിനം.
മൊഹാലിയിലെ രണ്ടാം മത്സരത്തിനിടയ്ക്കാണ് മാത്യൂസിന് പരിക്കേറ്റത് . മത്സരത്തില്‍ മാത്യൂസ് സെഞ്ചുറി നേടി പുറത്താകാതെ നിന്നു. പരിക്കില്‍ നിന്ന് മോചിതനായ മാത്യൂസ് ഇന്നലെ പരിശീലനത്തില്‍ പങ്കെടുത്തു.
മാത്യൂസ് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നാളത്തെ നിര്‍ണായക മത്സരത്തില്‍ മാത്യൂസ് കളിക്കുമെന്ന് ശ്രീലങ്കന്‍ ടീം മാനേജര്‍ അശാങ്ക ഗുരുസിംഗ പറഞ്ഞു.ശ്രീലങ്കന്‍ ടീം ഇന്നലെ മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തി. മാത്യൂസ് നെറ്റില്‍ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്തതായി അശാങ്ക അറിയിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ സമനിലയാണ്. ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ അട്ടിമറിച്ചു്. എന്നാല്‍ മൊഹാലിയിലെ രണ്ടാം മത്സരത്തില്‍ കൂറ്റന്‍ വിജയം നേടി ഇന്ത്യ പരമ്പര സമനിലയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: