ദുബായ്: ഇന്ത്യയുടെ പി വി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍ തേരോട്ടം തുടരുന്നു. നേരത്തെ തന്നെ സെമി ഉറപ്പാക്കിയ സിന്ധു അവസാന ലീഗ് മത്സരത്തില്‍ ലോക രണ്ടാം നമ്പറായ അകനെ യാമുഗുച്ചിയെ തകര്‍ത്ത് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി.
മുപ്പത്തിയാറു മിനിറ്റ് നീണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു അകനെയെ തോല്‍പ്പിച്ചത്. സ്കോര്‍ 21-9, 21-13. ഇന്ന് നടക്കുന്ന സെമിയില്‍ സിന്ധു ചൈനയുടെ ചെന്‍ യൂഫിയെ നേരിടും. ഗ്രൂപ്പ് ബി മ്ത്സരത്തില്‍ ചെന്‍ ഇന്നലെ തായ്ലന്‍ഡിന്റെ ഇന്റാനോണിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-18, 13-21,21-18.
നെറോക്ക അടുത്ത മത്സരത്തില്‍ കൊല്ക്കതത്തയില് 19 ന് മോഹന്‍ ബഗാനെ നേരിടും. ചെന്നൈ അന്ന് ഗോവയില്‍ ചര്ച്ചില്ബ്രദേഴ്സുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: